13 May 2024, Monday

Related news

May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024

ഇ​ന്റർ​പോള്‍ തിരയുന്ന​ കി​ഡ്​നാ​പ്പിങ് ത​ല​വ​ൻ കേരളത്തില്‍ ; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Janayugom Webdesk
കോ​ഴി​ക്കോ​ട്
August 18, 2021 5:15 pm

വ​ട​ക്ക​ൻ മ​ല​ബാ​റി​ലെ സ്വ​ർ​ണക്കവ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കി​ഡ്​നാ​പ്പിങ് സം​ഘ​ത്ത​ല​വ​ൻ ഇ​ന്റർ​പോളിന്റെ ക​ണ്ണുവെ​ട്ടി​ച്ച് നാ​ട്ടി​ലെ​ത്തി​യ​താ​യി സൂ​ച​ന. കാ​സ​ർകോട് ക​യ്യാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്ന ന​പ്പ​ട്ട റ​ഫീ​ഖാ​ണ് നാ​ട്ടി​ലെ​ത്തി​യ​താ​യി വിവരം ലഭിച്ചത്. റ​ഫീ​ഖു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​വ​രു​ടെ കോ​ൾ ഡീ​റ്റൈ​യി​ൽ​സ് റിക്കാർ​ഡ് (സി​ഡി​ആ​ർ) പ​രി​ശോ​ധി​ച്ച​പ്പോ​ഴും ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘത്തി​ന് ല​ഭി​ച്ചു. ഇ​ന്റർ​പോള്‍ തി​ര​യു​ന്ന കു​പ്ര​സി​ദ്ധ പ്ര​തി​ക​ളു​ടെ പ​ട്ടി​ക​യാ​യ റെ​ഡ്കോ​ർ​ണ​റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്. അ​തി​നാ​ൽ ഇ​ന്ത്യ​യി​ലെ ഏ​ത് വി​മാ​നത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യാ​ലും റ​ഫീ​ഖി​നെ പി​ടി​കൂ​ടാ​നാ​വും. എ​ന്നി​ട്ടും റ​ഫീ​ഖ് നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ വ്യാ​ജ​പാ​സ്​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കു​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. 2018 ൽ ​സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റ​ഫീ​ഖ് പ്ര​തി​യാ​ണ്. ഈ ​കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് റ​ഫീ​ഖി​നെ കു​റി​ച്ച് സംശയങ്ങളുയർന്നത്.

2018 ലാ​ണ് റ​ഫീ​ഖ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​ത്. എ​ന്നാ​ൽ റ​ഫീ​ഖി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ചി​ല സം​ഘ​ങ്ങ​ൾ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് സംശയിക്കുന്ന​ത്. കൊ​യി​ലാ​ണ്ടി​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ര​ണ്ട് തട്ടിക്കൊണ്ടുപോകല്‍ കേ​സു​ക​ളി​ലും സം​ഘ​ത്തി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്നും പരിശോധിക്കുകയാണ്. കാ​സ​ർ​കോട് എം​ബ​സി എ​ന്ന പേ​രി​ൽ വ്യാ​ജ​പാ​സ്​പോ​ർ​ട്ടു​ക​ൾ നി​ർ​മ്മിക്കു​ന്ന സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നതായി സൂചനയുണ്ട്. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ​പാ​സ്​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് റ​ഫീ​ഖ് എ​ത്താ​നു​ള്ള സാ​ധ്യ​ത​യാണ് പരിശോധിക്കുന്നത്. അടുത്തിടെ കാ​ഞ്ഞ​ങ്ങാ​ട് കേ​ന്ദ്രീ​ക​രി​ച്ച് 100 ലേ​റെ വ്യാ​ജ പാ​സ്​പോ​ർ​ട്ടു​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. വ്യാ​ജ വി​ലാ​സ​ത്തി​ൽ കോ​ഴി​ക്കോ​ട് പാ​സ്​പോ​ർ​ട്ട് ഓ​ഫീ​സ് വ​ഴി നേ​രി​ട്ടും ഏ​ജ​ൻ​സി​ക​ൾ വ​ഴി​യു​മാ​ണ് പാ​സ്​പോ​ർ​ട്ട് സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ റ​ഫീ​ഖും പാ​സ്​പോ​ർ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.

Eng­lish sum­ma­ry; Kid­nap­ping man want­ed by Inter­pol in Kerala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.