കിഫ്ബി മസാല ബോണ്ടിന്റെ കേസില്‍ മുന്‍ധനമന്ത്രിയും സിപിഐ(എം) നേതാവുമായ ഡോ. തോമസ് ഐസക്ക് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇത് രണ്ടാം തവണയാണ് ഇഡി നോട്ടീസ് അയച്ചിട്ടും ഡോ. ഐസക്ക് ഹാജരാകാതിരുന്നത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും അഭിഭാഷകര്‍ മുഖേന തോമസ് ഐസക് ഇഡിയെ അറിയിച്ചു. ജനുവരി 12‑നാണ് നേരത്തേ അദ്ദേഹത്തിന് ഇഡി നോട്ടീസ് അയച്ചത്.
അന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റും നേതൃയോഗങ്ങളും ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് തോമസ് ഐസക് മറുപടി നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഇന്ന് ഹാരജാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്. ആദ്യഘട്ടത്തില്‍ ഇഡി അയച്ച നോട്ടീസിനെ ചോദ്യംചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടീസില്‍ അപാകതകള്‍ ഉണ്ടെന്ന തോമസ് ഐസകിന്റെ വാദം ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സമന്‍സ് പിന്‍വലിച്ചാണ് ഇഡി രണ്ടാം ഘട്ടത്തില്‍ സമന്‍സ് അയച്ചത്.
English Summary
Kifbi Masala Bond :Dr. Thomas Isaac did not appear before the ED today
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.