16 June 2024, Sunday

Related news

June 7, 2024
May 31, 2024
May 22, 2024
April 24, 2024
April 5, 2024
April 5, 2024
April 2, 2024
March 21, 2024
March 1, 2024
February 8, 2024

കിഫ്ബി മസാല ബോണ്ട് അനുമതിയോടെ: ആര്‍ബിഐ

Janayugom Webdesk
കൊച്ചി
February 16, 2023 11:13 pm

കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി റിസര്‍വ് ബാങ്ക്. കിഫ്ബി മസാലബോണ്ടില്‍ നടപടിക്രമം പാലിച്ചില്ലെന്ന ഇഡിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് ആര്‍ബിഐ സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍. കിഫ്ബി കണക്കുകള്‍ കൃത്യമായി സമര്‍പ്പിച്ചെന്നും സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ ഓരോ മാസവും നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

വിദേശനാണ്യ വിനിമയ ലംഘനമുണ്ടെങ്കില്‍ ഇഡിക്ക് അന്വേഷിക്കാമെന്നും ആർബിഐ പറയുന്നു. ഇഡി സമൻസ് അയച്ച നടപടി ചോദ്യം ചെയ്ത് മുൻ ധന മന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹര്‍ജികളിലാണ് റിസർവ് ബാങ്കിന്റെ വിശദീകരണം. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിക്കുന്നത്. മാർച്ച് 16ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.