
ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലി. ഒന്നാമതായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്‌ലി വീണ്ടും സിംഹാസനത്തിലെത്തിയത്. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ 91 പന്തിൽ നിന്ന് 93 റൺസ് നേടിയ പ്രകടനമാണ് കോഹ്‌ലിയെ റാങ്കിങ്ങിൽ മുന്നിലെത്തിച്ചത്.
37-ാം വയസ്സിലും തകർപ്പൻ ഫോമിൽ തുടരുന്ന കോഹ്‌ലി ഇത് പതിനൊന്നാം തവണയാണ് ഏകദിന റാങ്കിങ്ങിൽ ഒന്നാമനാകുന്നത്. അവസാന അഞ്ച് ഏകദിന മത്സരങ്ങളിലും 50‑ന് മുകളിൽ റൺസ് (74, 135, 102, 65, 93) സ്കോർ ചെയ്ത കോഹ്‌ലിയുടെ സ്ഥിരതയാണ് ഈ നേട്ടത്തിന് പിന്നിൽ. 2021 ജൂലൈയിലാണ് ഇതിനുമുമ്പ് കോഹ്‌ലി ഒന്നാം റാങ്കിൽ എത്തിയത്. 2013 ഒക്ടോബറിൽ കരിയറിലദ്യമായി ഒന്നാം റാങ്കിലെത്തിയ കോഹ്‌ലി, ഇതുവരെ 825 ദിവസമാണ് ഈ സ്ഥാനം അലങ്കരിച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്കിൽ തുടരുന്ന പത്താമത്തെ താരമെന്ന റെക്കോർഡും കോഹ്‌ലിക്ക് സ്വന്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.