21 November 2024, Thursday
KSFE Galaxy Chits Banner 2

വന്യമൃഗശല്യത്തിന് എതിരെ സായാഹ്ന ധർണ്ണ

Janayugom Webdesk
മാനന്തവാടി
January 27, 2023 4:20 pm

ജില്ലയിലെ രൂക്ഷക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. വയനാടൻ കാടുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം വന്യമൃഗങ്ങൾ ഉണ്ടെന്നും അധികമുള്ള വന്യമൃഗങ്ങളെ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്നും, നാട്ടിലെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികാരികൾ തയ്യാറാവണമെന്നും കിസാൻ സഭാ ആവശ്യപ്പെട്ടു. കേന്ദ്ര വന നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തി കർഷകന് ജീവിക്കാനുള്ള അവകാശം ഉറപ്പു നൽകണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന രീതിയിലുള്ള സമീപനത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും കിസാൻ സഭ. ധർണാ സമരം സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സിക്യുട്ടിവ് അംഗം കെ ശശിധരൻ അധ്യക്ഷത വഹിച്ചു, കിസാൻ സഭ ജില്ലാ സെക്രട്ടറി ഡോ. അംബി ചിറയിൽ, ജോസഫ് മാസ്റ്റർ, കെ പി വിജയൻ, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ശോഭാ രാജൻ, കെ പി രാജൻ, സിപിഐ ജില്ല കൗൺസിൽ അംഗങ്ങളായ നിഖിൽ പത്മനാഭൻ, ഷിജു കൊമ്മയോട് തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Kisan Sab­ha proet­ste against wild ani­mal attack
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.