22 December 2024, Sunday
KSFE Galaxy Chits Banner 2

കിഴക്കമ്പലം ആക്രമണം: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

Janayugom Webdesk
കോലഞ്ചേരി
December 28, 2021 10:25 pm

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനും നാട്ടുകാർക്കും നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തിന്റെ വീഡിയോ, സിസിടിവി ദൃശ്യങ്ങളുടെ ആദ്യ ഘട്ട പരിശോധന പൂർത്തിയായി.

സംഭവസ്ഥലത്തെ സിസിടിവിയും, വീഡിയോ — മൊബൈൽ ദൃശ്യങ്ങളുമാണ് ഇന്നലെ പരിശോധിച്ചത്. ഇതിൽ അതിഥി തൊഴിലാളികൾ പൊലീസിനെയും നാട്ടുുകാരെയും ആക്രമിക്കുന്നതും പൊലീസിന്റെ ജീപ്പിന് തീവയ്ക്കുന്നതും ജീപ്പുകൾ അടിച്ചു തകർക്കുന്നതും വ്യക്തമായിട്ടുണ്ട്.

ദൃശ്യങ്ങളിൽ നിന്നും കൂടുതൽ പേർ പ്രതികളാകാനുള്ള സാധ്യതയുള്ളതായും അന്വേഷണ സംഘം അറിയിച്ചു. ക്യാമ്പുകളിലുള്ള 300 ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ റിമാൻഡിലായ 164 പേർ വിയ്യൂർ, മൂവാറ്റുപുഴ, കാക്കനാട് ജയിലുകളിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പുത്തൻ കുരിശ് ഡിവൈഎസ്‌പി ജി അജയനാഥ് പറഞ്ഞു.

eng­lish sum­ma­ry; kizhakam­bal­am Attack: CCTV footage examined’

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.