24 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 24, 2025
February 24, 2025
February 23, 2025
February 21, 2025
February 21, 2025
February 20, 2025
February 20, 2025
February 20, 2025
February 20, 2025
February 20, 2025

ഇന്ത്യയിൽ അതിവേഗം വളരുന്ന പത്ത് നഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും

Janayugom Webdesk
കൊച്ചി
November 2, 2023 10:24 pm
രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു. അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. ക്രെഡായ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ റിയൽ എസ്റ്റേറ്റ് സേവനദാതാവായ കുഷ്മൻ ആൻഡ് വേക്ക്ഫീൽഡ് ഇന്ത്യ തയാറാക്കിയ റിപ്പോർട്ടിലാണ് കേരളത്തിലെ രണ്ട് നഗരങ്ങൾ അതിവേഗ വളർച്ചയുടെ പാതയിലാണെന്ന് കണ്ടെത്തലുള്ളത്. റിപ്പോർട്ട് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു.
ജയ്പൂർ, സൂറത്, കോയമ്പത്തൂർ, വിശാഖപട്ടണം, ഇൻഡോർ, നാഗ്പൂർ, ലക്നൗ, ഭുവനേശ്വർ തുടങ്ങിയ മഹാനഗരങ്ങൾക്കൊപ്പമാണ് കൊച്ചിയും തിരുവനന്തപുരവും സ്ഥാനം പിടിച്ചത്.  സ്വതന്ത്ര വീടുകൾ എന്ന കാഴ്ചപ്പാടിൽ നിന്ന് മികച്ച അപ്പാർട്ട്മെന്റുകൾ എന്നതിലേക്ക് മലയാളിയുടെ അഭിരുചി അതിവേഗം മാറുകയാണെന്ന് റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. മെട്രോപൊളിറ്റൻ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നഗരങ്ങളിൽ പ്രീമിയം റെസിഡൻഷ്യൽ സൗകര്യങ്ങൾ ലഭ്യമാണ്. ജനസംഖ്യ, ജീവിതനിലവാരം, രാജ്യാന്തര വ്യോമ സഞ്ചാരം, നഗരവികസനം, ഭവനവില, ആളോഹരി ജിഡിപി സൂചികകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
രാജ്യത്തെ അടുത്ത റിയൽ എസ്റ്റേറ്റ് വികസനകുതിപ്പിൽ കേരളത്തിന് നിർണായക സ്ഥാനമുണ്ടാകുമെന്ന് ഗവേഷണ റിപ്പോർട്ട് പറയുന്നു. രാജ്യത്തെ നിരക്കിനേക്കാൾ ഉയർന്ന തോതിലാണ് കേരളത്തിലെ നഗരവത്കരണം. കർണാടകം, തെലങ്കാന തുടങ്ങിയ വ്യവസായ സംസ്ഥാനങ്ങളെക്കാൾ വേഗത്തിലാണ് കേരളം നഗരവത്കരിക്കപ്പെടുന്നതെന്നും റിപ്പോർട്ട് കണ്ടെത്തി. കോഴിക്കോട്, തൃശൂർ, പാലക്കാട്, എന്നിവയാണ് കേരളത്തിലെ അതിവേഗം വളരുന്ന നഗരങ്ങളെന്നും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.
Eng­lish Sum­ma­ry: Kochi and Thiru­vanan­tha­pu­ram among ten fastest grow­ing cities in India
You may also like this video
YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.