22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കേരളത്തില്‍ ജനിച്ചത് കൊണ്ടും ദളിതായത് കൊണ്ടും കോണ്‍ഗ്രസില്‍ മാറ്റി നിര്‍ത്തപ്പെടുന്നതായി കൊടിക്കുന്നില്‍

Janayugom Webdesk
തിരുവനന്തപുരം
February 15, 2023 3:37 pm

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ദളിത് വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ്.ദളിത് വിഭാഗത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്നും ഇതുവരെ ഉയര്‍ന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു

ഞാന്‍ ഒരിക്കലും ഏതെങ്കിലും പദവി വേണമെന്ന് ആവശ്യപ്പെടുകയോ അതിന് വേണ്ടി ലോബിയിങ്ങിന് പോകുകയോ,ജാതി സമുദായങ്ങളെ കൂട്ട് പിടിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് ലഭിച്ച സ്ഥാനങ്ങള്‍ എന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.കേരളത്തില്‍ ജനിച്ചത് കൊണ്ടും ദളിത് ആയത് കൊണ്ടും പല പദവികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു.

മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ ഉയര്‍ന്ന പദവിയില്‍ എത്താമായിരുന്നു,കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.തരൂരിന് പദവി നല്‍കുന്നതിനോട് എതിര്‍പ്പില്ലെന്നും തരൂരിന് നിരവധി അവസരങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വരാന്‍ പോകുന്ന ഒഴിവിലേക്ക് ശശി തരൂരിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം എം.പിമാര്‍ ഹൈക്കമാന്റിനെ സമീപിച്ചിരുന്നു.

Eng­lish Summary:
Kodikun­nul is being left out of the Con­gress because he was born in Ker­ala and is a Dalit

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.