ഇന്നലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ച സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പുറപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 11.23നാണ് മൃതദേഹം ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുപോന്നത്. 12.30 ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി തലശ്ശേരിയില്‍ എത്തിക്കും. ഇന്ന് രാത്രി തലശ്ശേരി ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് നാളെ രാവിലെ വീട്ടില്‍നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും. 11 മണി മുതല്‍ സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മുന്നു മണിക്ക് പയ്യാമ്പലത്ത് സംസ്ക്കാരം നടത്തും.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കണ്ണൂരിലെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു കോടിയേരി. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യവിനോദിനി, മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി ഒപ്പമുണ്ടായിരുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാത്രി ചെന്നൈയിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര ഉപേക്ഷിച്ചു. തിങ്കൾ രാവിലെ കണ്ണൂരിലെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപ്പോളോ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. വിവരം അറിഞ്ഞ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ സമൂഹത്തിന്‍റെ നാനാതുറകളിലുള്ള നിരവധിആളുകള്‍ എത്തിയിരുന്നു.
English Summary:
Kodiyeri’s body will be brought to Kannur airport at 11 am
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.