23 January 2026, Friday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

ഐപിഎല്‍ മത്സരത്തിനിടെ ചിരി പടര്‍ത്തി കോലി; വൈറലായി വീഡിയോ

Janayugom Webdesk
April 22, 2023 11:30 am

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പഞ്ചാബ് കിങ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ ചിരി പടര്‍ത്തിയ വിരാട് കോലിയും സാം കറനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡയി ട്രെന്‍ഡിങ്. ബാംഗ്ലൂരിന്റെ നായകനായ വിരാട് കോലിയും പഞ്ചാബ് ക്യാപ്റ്റനായ സാം കറനും തമ്മില്‍ ബാംഗ്ലൂര്‍ ബാറ്റുചെയ്യുന്നതിനിടെ 16-ാം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്. 16-ാം ഓവര്‍ ചെയ്ത സാം കറന്റെ ആദ്യ പന്ത് ക്രീസില്‍ നിന്ന ഡുപ്ലെസ്സിയുടെ നേരെ കുതിച്ചുയരുകയും അമ്പയര്‍ നോബോള്‍ വിളിക്കുകയുമായിരുന്നു. 

പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ഡുപ്ലെസ്സി നിലത്തുവീഴുകയും പന്തെറിഞ്ഞ ഉടന്‍തന്നെ കറന്‍ ഡുപ്ലെസ്സിയുടെ അടുത്തെത്തി ക്ഷമ ചോദിക്കുകയും ചെയ്തു. തിരിച്ച് പന്തെറിയാനായി തിരിഞ്ഞപ്പോള്‍ കോലി തമാശ രൂപേണ കറനെ ഇടിക്കാനായി ചെല്ലുകയായിരുന്നു. ഇരുവരും ചിരിയോടെ പിരിയുകയും ചെയ്തു. ഈ രംഗം പല ആരാധകരും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. മത്സരത്തില്‍ ബാംഗ്ലൂര്‍ പഞ്ചാബിനെ 24 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

Eng­lish Summary;Kohli made peo­ple laugh dur­ing the Pun­jab Kings-Roy­al Chal­lengers Ban­ga­lore match

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.