22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
October 22, 2024
October 18, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024
September 11, 2024
September 10, 2024
September 9, 2024

കൊല്‍ക്കത്ത് കോലപാതകം: ജൂണിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 14, 2024 3:22 pm

കൊല്‍ക്കത്തയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചും, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പത്താം ദിവസത്തിേലേക്ക്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം നടത്തുമെന്ന്‌ ഡോക്ടർമാർ പറഞ്ഞു.

കൊൽക്കത്തയിലും സിലിഗുരി നഗരത്തിലുമാണ് സമരം. സമരത്തിനിടെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്‌. സംസ്ഥാന സർക്കാരിന്റെ ദുർഗാ പൂജാ കാർണിവലിന്റെ ഭാഗമായി ഒക്‌ടോബർ 15‑ന് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മനോജ് പന്ത് സമരക്കാർക്ക്‌ കത്തയച്ചു.

രാജ്യത്തുടനീളമുള്ള സർക്കാർ,സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജീവന്‌ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള കർശന വ്യവസ്ഥകളുള്ള കേന്ദ്രനിയമ നിർമാണം വേണമെന്നാണ്‌ ഡോക്ടർമാരുടെ പ്രധാന ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.