23 January 2026, Friday

Related news

January 23, 2026
January 22, 2026
January 5, 2026
January 4, 2026
January 4, 2026
January 2, 2026
January 2, 2026
December 30, 2025
December 24, 2025
December 23, 2025

കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 5, 2023 10:12 am

നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.പുലര്‍ച്ചെ 4.30ന് കൈപ്പമംഗലം പനമ്പിക്കുന്നില്‍വെച്ചായിരുന്നു അപകടം.വടകരയില്‍ നിന്ന് ഒരു സ്വകാര്യ ചാനലിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം

നടന്മാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരിക്കേറ്റ മറ്റുള്ളവരെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

കാന്താരി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ സിനിമകളില്‍ കൊല്ലം സുധി വേഷമിട്ടിട്ടുണ്ട്

Eng­lish Sum­ma­ry: Kol­lam Sud­hi died in a car accident

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.