24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

May 15, 2024
August 23, 2023
July 5, 2023
January 27, 2023
January 6, 2023
January 5, 2023
August 29, 2022

കൊല്ലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

Janayugom Webdesk
കൊല്ലം
January 6, 2023 9:06 am

കൊല്ലത്ത് റെയിൽവേ കോട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ നാസു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു.

കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നു. കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.

എന്നാൽ ആഹാരസാധനം ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് കൊല്ലം കർബല ജംങ്ഷനിലുള്ള ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.