March 30, 2023 Thursday

Related news

March 15, 2023
March 3, 2023
February 27, 2023
February 26, 2023
February 23, 2023
February 7, 2023
February 3, 2023
January 30, 2023
January 27, 2023
January 17, 2023

കൊല്ലത്തെ യുവതിയുടെ മരണം; ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചതാണെന്ന് യുവാവ്

Janayugom Webdesk
കൊല്ലം
January 5, 2023 6:11 pm

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ അഞ്ചൽ സ്വദേശി നാസു എന്ന 24 കാരനെ അറസ്റ്റ് ചെയ്തിരുന്നു. കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആഹാരസാധനം ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തൽ.

കൊലപാതകം എന്ന നിലയിൽ തന്നെയാണ് പൊലീസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് പറഞ്ഞു. പ്രതിയും യുവതിയും കൊല്ലം ബീച്ചിൽ വച്ചാണ് പരിചയപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ നാസു. ഇന്നലെയാണ് കൊല്ലം കർബല ജംഗ്ഷനിലുള്ള ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

Eng­lish Sum­ma­ry: Death of a woman in Kollam
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.