25 September 2024, Wednesday
KSFE Galaxy Chits Banner 2

കൂളിമാട് പാലം അപകടം; റിപ്പോര്‍ട്ട് നാല് ദിവസത്തിനകം

Janayugom Webdesk
തിരുവനന്തപുരം
May 28, 2022 8:44 am

കൂളിമാട് പാലം അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നാല് ദിവസത്തിനകമെന്ന് പൊതുമരാമത്ത് വിജിലന്‍സ്. പൊതുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കൂളിമാട് പാലത്തിന്റെ പുനര്‍നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം 80 ശതമാനവും പൂര്‍ത്തിയായി. പുറത്തേക്കയച്ച പരിശോധനാഫലങ്ങള്‍ കൂടി എത്തിച്ചേരണം.

ഹൈഡ്രോളിക് ജാക്കി തകരാറിലായതാണു പാലത്തിന്റെ ബീമുകള്‍ തകരാന്‍ കാരണം എന്നാണു കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വാദം. പ്രാഥമിക അന്വേഷണത്തില്‍ ഈ വാദം ഏറെക്കുറെ ശരിയെന്നു കണ്ടെത്തിയെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം വരട്ടെ എന്നാണ് മന്ത്രിയുടെ നിലപാട്.

Eng­lish sum­ma­ry; Kooli­mad bridge acci­dent; Report with­in four days

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.