11 May 2024, Saturday

‘കൂഴങ്കൽ’ ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി

Janayugom Webdesk
ന്യൂഡല്‍ഹി
October 23, 2021 9:49 pm

നവാഗതനായ പി എസ് വിനോദ്‌രാജ് സംവിധാനം ചെയ്ത ‘കൂഴങ്കൽ’ എന്ന ചിത്രം ഓസ്കറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് കൂഴങ്കൽ. വിഘ്നേഷ് ശിവൻ തന്നെയാണ് രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നെതർലാന്റിൽ നടന്ന അൻപതാമത് റോട്ടർഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗർ പുരസ്കാരം നേടിയ ചിത്രമാണ് കൂഴങ്കൽ. 

ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഒരു അച്ഛന്റെയും അയാളുടെ മകന്റെയും ജീവിതമാണ് ചിത്രം പറയുന്നത്. പിണങ്ങിപ്പോയ ഭാര്യയുടെ വിശ്വാസം ഇവർ എങ്ങനെ തിരികെ നേടുന്നുവെന്നതാണ് കഥാതന്തു.
മലയാള ചിത്രമായ നായാട്ട് ഉൾപ്പെടെ 14 ചിത്രങ്ങളാണ് ഓസ്കാർ എൻട്രിയാകാന്‍ മത്സരത്തിനുണ്ടായത്. ഷാജി എൻ കരുൺ അധ്യക്ഷനായ 15 അംഗ സെലക്ഷൻ കമ്മിറ്റി ചിത്രങ്ങൾ കണ്ട് വിലയിരുത്തി ‘കൂഴങ്കൽ’ തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്കാർ എൻട്രിയായി സമർപ്പിക്കപ്പെടുന്ന ചിത്രം നോമിനേഷൻ പട്ടികയിൽ ഇടം കണ്ടെത്തിയാൽ മാത്രമേ പുരസ്കാരത്തിന് മത്സരിക്കാൻ യോഗ്യത നേടുകയുള്ളൂ. 

Eng­lish Sum­ma­ry : koozhan­gal indias offi­cial entry in acad­e­my awards

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.