1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 28, 2025
March 28, 2025
March 26, 2025
March 23, 2025
March 22, 2025
March 22, 2025
March 19, 2025
March 18, 2025
March 18, 2025

തൃക്കാക്കരയിൽ കോലീബി സഖ്യം: കോൺഗ്രസ് കനത്ത വില നൽകേണ്ടിവരുമെന്ന് ഐഎൻഎൽ

Janayugom Webdesk
തിരുവനന്തപുരം
May 25, 2022 11:41 am

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി പരസ്യമായി ബിജെപി ഓഫീസിൽ ചെന്ന് സഹായം അഭ്യർഥിച്ചത്‌ കോലീബി സഖ്യത്തിന്‌ തെളിവാണെന്ന്‌ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ് ദേവർകോവിലും ജനറൽസെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു. ഇതിന് കോൺഗ്രസ് കനത്ത വില നൽകേണ്ടിവരും.

ബിജെപി വർഗീയ ഫാസിസത്തിലൂടെ മതേതര ഇന്ത്യയെ നശിപ്പിക്കാൻ ദേശവ്യാപക നീക്കങ്ങൾ നടത്തുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയാറാമെന്ന വ്യാമോഹത്തോടെ യുഡിഎഫ് സ്ഥാനാർഥി ബിജെപിയുടെ കാലിൽ ചെന്ന് വീണിരിക്കുന്നത്. ഇത് യുഡിഎഫിന്റെ അംഗീകൃത നയമാണോ എന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണം.

ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യുഡിഎഫ് സംവിധാനം തകരുമെന്ന് മുൻകൂട്ടി കണ്ട്‌ സംഘപരിവാറുമായി ചങ്ങാത്തത്തിന്റെ പാലം ശക്തമാക്കുകയാണ്‌ കോൺഗ്രസ്‌. ഈ യാഥാർഥ്യം മനസിലാക്കി മതേതര വിശ്വാസികൾ പ്രതികരിക്കണമെന്നും ഐഎൻഎൽ നേതാക്കൾ ആവശ്യപ്പെട്ടു. 

Eng­lish Summary:Koribi alliance in Thrikkakara: INL says Con­gress will have to pay a heavy price

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.