22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
November 1, 2024
April 8, 2024
November 25, 2023
April 16, 2023
February 22, 2023
October 16, 2022
October 14, 2022
September 3, 2022
August 27, 2022

‘കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ’ ദുബൈയില്‍ പ്രകാശനം ചെയ്തു

അഫ്‌സല്‍ കിളയില്‍
ദുബൈ
December 11, 2021 4:19 pm

റേഡിയോ സുനോ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ & ടൂര്‍സും മീഡിയപ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളൈ വിത്ത് ആര്‍.ജെസിന്റെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ, മെസ്മറൈസിംഗ് ദുബൈ എന്നീ യാത്ര വിവരണ ഗ്രന്ഥങ്ങളുടെ ദുബൈ പ്രകാശനം അല്‍ ഖൂരി സ്‌കൈ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്നു.

അല്‍ ഖൂരീസ് സ്‌കൈ ഗാര്‍ഡന്‍ ഹോട്ടല്‍സ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അരുണ്‍കുമാര്‍ പ്രശസ്ത യുവ കവിയത്രിയും അധ്യാപികയുമായ ജാസ്മിന്‍ സമീറിന് നല്‍കിയാണ് കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ എന്ന മലയാളത്തിലൂടെയുള്ള യാത്രവിവരണ ഗ്രന്ഥം പ്രകാശനം ചെയ്തത്.

മെസ്മറൈസിംഗ് ദുബൈ എന്ന ഇംഗ്ലീഷ് യാത്രവിവരണ ഗ്രന്ഥം അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അല്‍ ഖൂരീസ് സ്‌കൈ ഗാര്‍ഡന്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍ സിനോല്‍ സരിസന് നല്‍കി നിര്‍വ്വഹിച്ചു.

ഏവന്‍സ് ടൂര്‍സ് & ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപാടത്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മൈന്റ് ട്യൂണര്‍ സി.എ റസാഖ്, മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്ലോബല്‍ പി.ആര്‍ മാനേജര്‍ മുഹമ്മദലി വിലങ്ങില്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Eng­lish Sum­ma­ry: ‘Koth­ip­pikkun­na Dubai Nagaram’ released

You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.