കോട്ടയം നഗരമധ്യത്തിൽ പൊലീസിന്റെ കഞ്ചാവ് വേട്ട. കാൽകിലോ കഞ്ചാവുമായി പെരുമ്പായിക്കാട് സ്വദേശിയെ വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പിടികൂടി. പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ ജോൺസൺ പി.പിയെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെയും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നു പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് പ്രതിയെ പിടികൂടിയത്.
തമിഴ്‌നാട്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ ജോൺസൺ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നുവെന്ന രഹസ്യ വിവരം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പുളിമൂട് ജംഗ്ഷനിൽ പരിശോധന നടത്തിയത്. ഈ സമയത്താണ് ജോൺസൺ കഞ്ചാവുമായി എത്തിയത്.
തുടർന്ന്, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെയും, വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെയും നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ കയ്യിൽ നിന്നും കാൽകിലോ കഞ്ചാവും കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.