16 December 2025, Tuesday

Related news

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 9, 2025
December 6, 2025

നിലമ്പൂരിൽ കൊട്ടിക്കലാശം നാളെ; അവസാന ലാപ്പിലും എൽഡിഎഫ്

Janayugom Webdesk
മലപ്പുറം
June 16, 2025 11:24 am

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെ അവസാന ലാപ്പിലും എൽഡിഎഫ് മുന്നേറ്റം തുടരുന്നു. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ബിജെപി സ്ഥാനാർത്ഥിക്കും പി വി അൻവറിനും ജനങ്ങൾക്കിടയിൽ സ്വാധീനം ചിലത്താൻ കഴിയാതിരുന്ന മണ്ഡലത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പ്കളിൽ തുടർച്ചയായി ജയിച്ച എൽഡിഎഫിന് ഇത്തവണത്തെ വിജയം ഹാട്രിക്ക് മധുരമാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. എം സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തോടെ മണ്ഡലത്തിലെങ്ങും മുഴങ്ങുന്നത് ഇടതു മുന്നേറ്റം. 

ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിലും മുസ്ലിം ലീഗിലും ഉണ്ടാക്കിയ പ്രതിഷേധത്തിന്റെ അലകൾ ഇപ്പോഴും അടങ്ങിയിട്ടില്ല. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം നടക്കുക. ന​ഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് യുഡിഎഫ്–എൽ ഡി എഫ് സ്ഥാനാര്‍ത്ഥികൾ മണ്ഡലത്തിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കും. പി വി അൻവറും അവസാന ലാപ്പിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്. എൽഡിഎഫിനായി മുഖ്യമന്ത്രിയും യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിൽ വോട്ടഭ്യർത്ഥിച്ച് ഇന്നലെ രംഗത്തിറങ്ങിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.