16 December 2025, Tuesday

Related news

December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025

എഐടിയുസി പ്രക്ഷോഭ ജാഥകള്‍ക്ക് കോഴിക്കോട്ടും ആലപ്പുഴയും ഉജ്വല സ്വീകരണം

Janayugom Webdesk
കോഴിക്കോട്/ആനപ്പുഴ
December 14, 2024 11:05 pm

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എഐടിയുസി ജനുവരി 17 ന് ഒരു ലക്ഷം തൊഴിലാളികളെ അണിനിരത്തി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ മുന്നോടിയായുള്ള മേഖലാ പ്രക്ഷോഭ ജാഥകള്‍ കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ പര്യടനം നടത്തി. സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് നയിക്കുന്ന വടക്കന്‍ ജാഥ താമരശേരി, പേരാമ്പ്ര, വടകര എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഇന്നലെ കോഴിക്കോട് സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നൂറുകണക്കിന് പേര്‍ ഓരോ സ്വീകരണകേന്ദ്രത്തിലേയ്ക്കും ജാഥാംഗങ്ങളെ ആനയിച്ചത്. 

കോഴിക്കോട് മുതലക്കുളത്ത് ജില്ലാതല സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റന് പുറമേ വൈസ് ക്യാപ്ടൻ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ, അംഗങ്ങളായ പി സുബ്രഹ്മണ്യൻ, താവം ബാലകൃഷ്ണൻ, വിജയൻ കുനിശേരി, കെ വി കൃഷ്ണൻ, സി കെ ശശിധരൻ, ചെങ്ങറ സുരേന്ദ്രൻ, പി കെ മൂർത്തി, കെ സി ജയപാലൻ, കെ മല്ലിക, എലിസബത്ത് അസീസി, പി കെ നാസർ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ തുടങ്ങിയവർ സംസാരിച്ചു. ജാഥ ഇന്ന് മലപ്പുറം ജില്ലയില്‍ പര്യടനം നടത്തും.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ക്യാപ്റ്റനായുള്ള തെക്കന്‍ ജാഥയ്ക്ക് ചേര്‍ത്തലയിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ട്, ഹരിപ്പാട് ഗാന്ധി സ്ക്വയര്‍, ചാരുംമൂട് ജങ്‌ഷന്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചെങ്ങന്നൂരില്‍ ജാഥ ഇന്നലത്തെ പര്യടനം സമാപിച്ചു. 

വിവിധ കേന്ദ്രങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, മന്ത്രി പി പ്രസാദ്, എഐടിയുസി ദേശീയ സെക്രട്ടറി ആര്‍ പ്രസാദ്, ജാഥാ ക്യാപ്റ്റന്‍, ഡയറക്ടര്‍ ആര്‍ സജിലാല്‍, വൈസ് ക്യാപ്റ്റന്‍ സി പി മുരളി, അംഗങ്ങളായ പി വി സത്യനേശൻ, കെ എസ് ഇന്ദുശേഖരൻനായർ, എ ശോഭ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജി ലാലു, എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹന്‍ദാസ്, സെക്രട്ടറി ഡി പി മധു തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് പത്തനംതിട്ട ജില്ലയിലാണ് ജാഥയുടെ പര്യടനം.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.