19 December 2025, Friday

Related news

December 16, 2025
December 16, 2025
December 6, 2025
December 6, 2025
December 3, 2025
November 29, 2025
November 20, 2025
November 18, 2025
November 17, 2025
November 17, 2025

ജീരക സോഡയില്‍ ചത്ത എലി; കോഴിക്കോട് യുവാവ് ആശുപത്രിയില്‍

Janayugom Webdesk
കോഴിക്കോട്
December 5, 2023 11:10 am

കോഴിക്കോട് മുക്കത്ത് ജീരക സോഡയില്‍ നിന്ന് ചത്ത എലിയെ കണ്ടെത്തി. മുക്കം കടവ് പാലത്തിനടുത്തെ തട്ടുകയില്‍ നിന്ന് മുത്തേരി സ്വദേശി വിനായക് വാങ്ങി കുടിച്ച സോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സോഡ അല്‍പം കുടിച്ച ശേഷമാണ് കുപ്പിയില്‍ എലിയുടെ ജഡം കണ്ടത്. പിന്നീട് ശാരീരിക അസ്വസ്ഥത തോന്നിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തയ്യില്‍ സോഡ എന്ന ബ്രാന്‍ഡില്‍ ഇറങ്ങുന്ന ജീരക സോഡയാണ് വിനായക് വാങ്ങിക്കഴിച്ചത്. രുചി വ്യത്യാസവും ദുര്‍ഗന്ധവും തോന്നിയപ്പോഴാണ് എലിയെ കാണുന്നത്. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും നടത്തിയ സംയുക്ത പരിശോധനയില്‍ സോഡാ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചത് വൃത്തിഹീനമായാണെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ സ്ഥാപനം അടപ്പിക്കുക്കുകയും ചെയ്തു. സോഡ നിറയ്ക്കുന്നതിന് മുമ്പ് എലി കുപ്പിക്കുള്ളില്‍ കടന്നുകൂടിയതാകാമെന്നാണ് ഉടമ അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം.

Eng­lish Sum­ma­ry: kozhikode Dead rat found in cumin soda
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.