23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 10, 2024
October 13, 2024
September 23, 2024
September 8, 2024
August 24, 2024
August 23, 2024
August 21, 2024
March 26, 2024
March 26, 2024
March 17, 2024

കോഴിക്കോട് വീണ്ടും പ്രവാസി യുവാവിനെ കാണാതായി: അന്വേഷണം ശക്തമാക്കി പൊലീസ്

Janayugom Webdesk
കോഴിക്കോട്
August 8, 2022 9:03 am

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പ്രവാസിയെ കാണാതായി. മൂന്നാഴ്ചമുമ്പ് ഖത്തറില്‍നിന്ന് വന്ന കോഴിക്കോട് സ്വദേശിയായ ചക്കരക്കണ്ടിയില്‍ അനസ് (26)നെയാണ് കാണാതായത്. വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം കാണാതായെന്നാണ് പരാതി. യുവാവിന്റെ മാതാവ് ഇയ്യങ്കോട് കാപ്പാരോട്ട് മുക്ക് മഠത്തില്‍ സുലൈഖയുടെ പരാതിയിലാണ് കേസെടുത്തത്.

അഞ്ചുമാസംമുമ്പാണ് അനസ് ഖത്തറിലേക്ക് ജോലിക്കായി പോയത്. വിമാനമിറങ്ങിയതിനുശേഷം മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മാതാവ് പൊലീസിനോട് പറഞ്ഞു. വാണിമേല്‍ ഭാഗത്തുനിന്നാണ് അനസ് കല്യാണംകഴിച്ചത്.

യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് വാണിമേല്‍, ചാലപ്പുറം, ഇയ്യങ്കോട് ഭാഗത്തെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. യുവാവുമായി നേരത്തേ ബന്ധമുള്ളവരെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

പേരാമ്പ്ര സ്വര്‍ണക്കടത്ത് കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ കാണാതായതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

Eng­lish Sum­ma­ry: Kozhikode expat youth goes miss­ing again
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.