സംവിധായകനും കാർട്ടൂണിസ്റ്റുമായിരുന്ന അന്തരിച്ച കെ പി ശശിയുടെ കാർട്ടൂണുകളുടെ പ്രദർശനം കാണാൻ കേരള സാഹിത്യ അക്കാദമി ഹാളിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രനെത്തി. ജനയുഗം പത്രത്തിൽ അച്ചടിച്ചു വന്നിരുന്ന ‘മിങ്കി പറയുന്നു’ എന്ന കാർട്ടൂൺ പരമ്പരയിലെ 32 കാർട്ടൂണുകളാണ് പ്രദർശിപ്പിച്ചത്. ഇതു കൂടാതെ ഇംഗ്ലീഷിലുള്ള അമ്പതോളം കാർട്ടൂണുകളും ഉണ്ടായിരുന്നു. ‘റിമമ്പറിങ് കെ പി ശശി ലൈഫ്, ആർട്, ആക്ടിവിസം’ എന്ന പേരിൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലായിരുന്നു പ്രദർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.