17 June 2024, Monday

ആ ചിരി മാഞ്ഞു.…

Janayugom Webdesk
തിരുവനന്തപുരം
February 22, 2022 10:57 pm

കെ പി എസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് കടന്നത്.

മഹേശ്വരി അമ്മ  എന്നാണ്  യഥാർത്ഥ പേര്.  കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.  1978‑ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് — കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് — ഭാർഗവി അമ്മ. ഒരു സഹോദരൻ — കൃഷ്ണകുമാർ, സഹോദരി — ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി (K.P.A.C.(Kerala Peo­ple’s Arts Club) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.

പ്രധാന ചിത്രങ്ങൾ

സ്വയം വരം
അനുഭവങ്ങൾ പാളിച്ചകൾ
ചക്രവാളം
കൊടിയേറ്റം
1978 ൽ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം ചെയ്തു.. അതിനു ഒരു ഇടവേളക്കു ശേഷം 1983 ൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിൽ അഭിനയിച്ചു.

 

മറ്റു ചില പ്രധാന ചിത്രങ്ങൾ

1986-സന്മനസ്സുള്ളവർക്ക് സമാധാനം
1988‑പൊൻ മുട്ടയിടുന്ന താറാവ്
1989‑മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
1989-വടക്കുനോക്കി യന്ത്രം
1989-ദശരഥം
1993‑വെങ്കലം
1991‑ഗോഡ് ഫാദർ
1991-അമരം
1993‑വിയറ്റ്നാം കോളനി
1995‑സ്ഫടികം
1997-അനിയത്തി പ്രാവ്
1998 ജൂലൈ 29 ന് ഭർത്താവായ ഭരതൻ മരിക്കുകയും സിനിമയിൽ നിന്ന് വീണ്ടും ഒരു ഇടവേള ആവർത്തിച്ചു. പക്ഷേ 1999 ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമാ‍യി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.
പിന്നീട് അഭിനയിച്ച് ചില നല്ല ചിത്രങ്ങൾ
2000 — ശാന്തം
2000‑ലൈഫ് ഈസ് ബ്യൂട്ടിഫുൾ
2000– അലൈ പായുതെ
2002– വാൽക്കണ്ണാടി

ഇതുവരെ മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു.. ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്ന ലളിത മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയാണ്.
മകൻ — സിദ്ധാ‍ർഥ് നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോൾ പ്രമുഖ സംവിധായകൻ പ്രിയദർശന്റെ കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു.

അവാർഡുകൾ
ദേശീയ ചലച്ചിത്ര പുരസ്കാരം
മികച്ച സഹനടി — ശാ‍ന്തം (2000)
മികച്ച സഹനടി — അമരം (1991)
സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ
രണ്ടാമത്തെ മികച്ച നടി — അമരം (1991), കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം 1991
രണ്ടാമത്തെ മികച്ച നടി — ആരവം (1980)
രണ്ടാമത്തെ മികച്ച നടി — സൃഷ്ടി ച്ചര (1978)
രണ്ടാമത്തെ മികച്ച നടി — നീല പൊന്മാൻ , ഒന്നും ലെല്ലെ (1975)
വനിത സമഗ്ര സംഭാവനപുരസ്‌കാരം

 

Eng­lish Sum­ma­ry:  KPSC Lalitha pass­es away

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.