
കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെപിഎസിയുടെ നിരവധി പ്രധാന നാടകങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സ്കൂൾ നാടകങ്ങളിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന രാജേന്ദ്രൻ, കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളിലും അഭിനയിച്ചിട്ടുണ്ട്. കെപിഎസി നാടക സമിതിക്കൊപ്പം 40 വർഷത്തോളം പ്രവർത്തിച്ച അദ്ദേഹം, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആർട്‌സ് ക്ലബ്ബ് തുടങ്ങിയ ട്രൂപ്പുകളിലും തൻ്റെ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.