22 January 2026, Thursday

Related news

January 18, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 3, 2026

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: കമ്മിഷൻ തെളിവെടുപ്പ് നടത്തി

Janayugom Webdesk
കോട്ടയം
January 4, 2023 10:14 am

തെക്കുംതല കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്ട്സിൽ നടക്കുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ കോട്ടയം കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ തെളിവെടുപ്പു നടത്തി.
വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവരുമായി മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു കമ്മിഷൻ നേരിൽ കണ്ടു സംസാരിച്ചത്. 

മുൻ ചീഫ് സെക്രട്ടറിയും അന്വേഷണ കമ്മിഷൻ ചെയർമാനുമായ കെ ജയകുമാർ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ. എൻ കെ ജയകുമാർ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്. പതിനൊന്ന് വിദ്യാർത്ഥികൾ, ഏഴ് അധ്യാപകർ, ഏഴ് അനധ്യാപകർ, ഭരണസമിതി അംഗമായ വിധു വിൻസെന്റ് എന്നിവരടക്കം 26 പേർ കമ്മിഷന് മുൻപിൽ ഹാജരായി മൊഴി നൽകി.
കമ്മിഷനു മുൻപിൽ ഹാജരായി ബോധിപ്പിച്ച വിവരങ്ങളും എഴുതി തയ്യാറാക്കിയ പത്രികയും ഉൾപ്പെടുത്തിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. 

Eng­lish Sum­ma­ry: KR Narayanan Insti­tute strike: Com­mis­sion con­duct­ed evi­dence collection

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.