14 January 2026, Wednesday

കെആർഡിഎസ്എ സമ്മേളനത്തിന് ഉജ്വല തുടക്കം

Janayugom Webdesk
തൊടുപുഴ
January 8, 2026 7:58 am

കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) 36-ാം വാർഷിക സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. റവന്യു വകുപ്പിന് ജനകീയമായ അഞ്ചു വർഷങ്ങൾ സമ്മാനിച്ച മൂവായിരത്തോളം ജീവനക്കാർ പങ്കെടുത്ത ഉജ്വല വിളംബര ജാഥ മങ്ങാട്ടു കവല ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ഗാന്ധി സ്ക്വയറിലേക്ക് നടത്തി. വനിതകൾ ഉൾപ്പെടെ റവന്യു ജീവനക്കാർ അണിചേർന്നു. വാഴൂർ സോമൻ നഗറിൽ (മുനിസിപ്പൽ മൈതാനി) നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ സലിംകുമാർ അധ്യക്ഷനായി. ജോയിന്റ് കൗൺസിൽ ചെയർമാൻ എസ് സജീവ്, മുൻ സംസ്ഥാന ട്രഷറർ എ സുരേഷ് കുമാർ, ജില്ലാ പ്രസിഡന്റ് കെ എസ് രാഗേഷ്, സിപിഐ മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. കെആർഡിഎസ്എ ജനറൽ സെക്രട്ടറി പി ശ്രീകുമാർ സ്വാഗതവും ഇടുക്കി ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ നന്ദിയും പറഞ്ഞു. കലാ-കായിക മത്സരങ്ങളുടെ അവാർഡ് വിതരണം നടന്നു. 

ഇന്ന് വി ആര്‍ ബീനാമോള്‍ നഗറിൽ (ഉത്രം ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം റവന്യൂ ഭവന നിര്‍മ്മാണ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കെആര്‍ഡിഎസ്എ പ്രസിഡന്റ് എസ് കെ എം ബഷീര്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് സാംസ്കാരിക സമ്മേളനം മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡോ. സജിത്ത് ഏവൂരേത്ത് അവതരിപ്പിക്കുന്ന സാംസ്കാരിക കേരളത്തിന്റെ പാട്ട് വഴിയോരം, എറണാകുളം കാഞ്ഞൂര്‍ നാട്ടുപൊലിമ അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവ നടക്കും.

നാളെ രാവിലെ 10ന് രണ്ടാം സെറ്റില്‍മെന്റ് നിയമവും അധിക ഭൂമിയുടെ ക്രമവല്‍ക്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ ജലവിഭവ മന്ത്രി അഡ്വ. റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ‘ഇന്നലെയുടെ നായകര്‍ക്കൊപ്പം’ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. മുന്‍കാല സംഘടനാ നേതാക്കളെ ആദരിക്കും. 

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.