
മൂന്ന് ദിവസമായി നടന്നുവന്ന കെആര്‍ഡിഎസ്എ സംസ്ഥാനസമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 10ന് ‘ഭൂപരിഷ്കരണം സൃഷ്ടിച്ച സാമൂഹ്യ വിപ്ലവം’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സി ആർ ജോസ്‌പ്രകാശ് വിഷയാവതരണം നടത്തും.
എംഎല്‍എമാരായ എം നൗഷാദ്, പി സി വിഷ്ണുനാഥ്, ജോയിന്റ് കൗണ്‍സില്‍ ട്രഷറര്‍ കെ പി ഗോപകുമാര്‍, ജി സജീബ് കുമാര്‍, യു സിന്ധു എന്നിവര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.30ന് പൂര്‍വസാരഥി സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു രാജന്റെ അധ്യക്ഷതയില്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഇന്നലെ രാവിലെ പ്രതിനിധിസമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനസെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു.
ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഭരണനിര്‍വഹണ സംവിധാനങ്ങള്‍ ശാക്തീകരിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കെആര്‍ഡിഎസ്എ സംസ്ഥാനപ്രസിഡന്റ് പി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ എ ഗ്രേഷ്യസ് സ്വാഗതം പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍തട, പട്ടയ നിയമഭേദഗതികള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സമഗ്ര നിയമഭേദഗതിക്ക് തയ്യാറായെങ്കിലും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതുമൂലം ഇതിന്റെ ഗുണഫലം പൊതുസമൂഹത്തിന് ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
English Summary: KRDSA state conference will conclude today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.