24 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 12, 2025
October 11, 2024
September 10, 2024
September 2, 2024
September 1, 2024
May 29, 2024
May 2, 2024
March 24, 2024
February 23, 2024
December 12, 2023

തലസ്ഥാനത്ത് പേടിക്കാതെ രാത്രി തങ്ങാം: കെഎസ്എഫ്ഡിസിയുടെ സഖി ഡോർമറ്ററി കൈരളി കോംപ്ലക്സിൽ, ഉദ്ഘാടനം നാളെ

Janayugom Webdesk
തിരുവനന്തപുരം
September 10, 2024 10:29 pm

കെഎസ്എഫ് ഡിസിയുടെ നേതൃത്വത്തിൽ തമ്പാനൂർ കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്സിൽ ഒരുക്കിയ സഖി ഡോർമറ്ററിയുടെ ഉദ്ഘാടനം സാംസ്കാരിക മന്ത്രി സജി ചെറിയാൻ നാളെ രാവിലെ 11ന് നിർവഹിക്കും. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ഡോർമറ്ററിയുടെ ആദ്യ ഓൺലൈൻ ബുക്കിങ് നടത്തും. 

24 മണിക്കൂർ ചെക്കൗട്ട് വ്യവസ്ഥയിൽ ‘സഖി’ യിൽ 500 രൂപയും ജിഎസ്‌ടിയും നിരക്കിൽ താമസ സൗകര്യം ലഭിക്കും. എയർ കണ്ടീഷൻഡ് ആയ ഡോർമറ്ററിയിൽ 12 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രീ വൈഫൈ, ലാന്റ് ഫോൺ ഫെസിലിറ്റി, അറ്റാച്ച്ഡ് വാഷ് റൂമുകൾ, ബെഡ് ഷീറ്റ്, ടൗവൽ, സോപ്പ്, കുടിവെള്ളം, കോമൺ ഡ്രസ്സിങ് റൂം, നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനേറ്റർ എന്നീ സൗകര്യങ്ങളുമുണ്ട്. ടൂ വീലർ, ഫോർ വീലർ പാർക്കിങ് സൗകര്യം, സെക്യൂരിറ്റി, ലോക്കർ ഫെസിലിറ്റി എന്നിവ സഖിയുടെ മറ്റ് സവിശേഷതകളാണ്. കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്റെ സേഫ് സ്റ്റേ മൊബൈൽ ആപ്പ് വഴി ഡോർമറ്ററി ബുക്ക് ചെയ്യാം. 

കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, എംഡി ആഷിക് ഷെയ്ഖ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ സി റോസക്കുട്ടി, എംഡി ബിന്ദു വി സി, വാർഡ് കൗൺസിലർ ഹരികുമാർ, ജിത്തു കോളയാട് എന്നിവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.