
ഒരു ലക്ഷം കോടി രൂപ ബിസിനസ് നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ മിസിലേനസ് നോണ്‍ ബാങ്കിങ് കമ്പനി എന്ന നേട്ടം കൈവരിച്ച് കെഎസ്എഫ്ഇ. നേട്ടത്തിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കെഎസ്എഫ്ഇ ചിട്ടിവരിക്കാര്‍ക്കുള്ള ഓണം സമൃദ്ധി ഗിഫ്റ്റ് കാര്‍ഡ് ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.
നടനും കെഎസ്എഫ്ഇ ബ്രാന്‍ഡ് അംബാസിഡറുമായ സുരാജ് വെഞ്ഞാറമൂട് വിശിഷ്ടാതിഥിയായി പങ്കെടുക്കും. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ സ്വാഗതം പറയും. ആന്റണി രാജു എംഎല്‍എ, സംഘടനാ നേതാക്കളായ എസ് മുരളീകൃഷ്ണ പിള്ള, എസ് അരുണ്‍ ബോസ്, എസ് വിനോദ്, എസ് സുശീലന്‍ എന്നിവര്‍ സംസാരിക്കും. കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ ഡോ. എസ് കെ സനില്‍ നന്ദി പറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.