
കെഎസ്ആര്‍ടിസിയുടെ സേവനം സാധാരണക്കാരിലേക്ക് എത്തിക്കുവാൻ, കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള “KSRTC Ai Connect” എന്ന പുതിയ അപ്ലിക്കേഷൻ സോഫ്റ്റ്‌വെറുമായി ചെങ്ങന്നൂരിലെ ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ രണ്ടാം വർഷ Ai & ML വിദ്യാർത്ഥികൾ.
കോളജ് പ്രിൻസിപ്പൽ ഹരി വി. എസ്, മെഷീൻ ലേണിംഗ് അധ്യാപികയായ ശാന്തി വിശ്വം, ക്ലാസ് അഡ്വൈസർ ശ്യാമ തുടങ്ങിയവരുടെ മാർഗ്ഗനിർദ്ദേശങ്ങളിലാണ് Ai & ML വിദ്യാർത്ഥികളായ മീനാക്ഷി എസ്, കാശി നാഥ് യു എസ്, അനുശ്രീ എസ്, പാർവതി വി. നായർ, പ്രദീപ് പി, നന്ദു പ്രസാദ് എന്നിവർ പുതിയ ആപ്പ് തയ്യാറാക്കിയത്.
ഐഎച്ച്ആര്‍ഡി കോളജ് ഓഫ് എൻജിനീയറിങ്ങിലെ കമ്പ്യൂട്ടർ വിഭാഗം അധ്യാപകർ പരിശോധിച്ച് അപ്പ്രൂവ് ചെയ്ത ശേഷമാണ് ഇന്നലെ സെക്രട്ടറിയേറ്റിൽവെച്ച് കേരള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് “KSRTC Ai Connect ” എന്ന ആപ്പ് വിദ്യാർത്ഥികൾ പ്രസന്റ് ചെയ്തത്. പുതിയ അപ്പിനെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കിയ മന്ത്രി, കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറൽ മാനേജർ (IT) നിഷാന്ത് എസ്ന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരെ പുതിയ ആപ്പ് വിശദമായി പരിശോധിക്കാൻ ഏൽപ്പിക്കുകയും, പരിശോധനയിൽ ഉന്നത നിലവാരം പുലർത്തിയ ആപ്പ്, കെഎസ്ആർടിസിയുടെ ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് ഫോർവേഡ് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. “KSRTC Ai Connect” കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സഹായവും വിദ്യാർത്ഥികൾക്ക് നൽകുമെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു.
സെക്രട്ടറിയേറ്റിൽവെച്ച് പുതിയ ആപ്പിന്റെ പ്രവർത്തന രീതികൾ വിശദമായി മനസ്സിലാക്കിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആപ്പ് തയ്യാറാക്കിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും, പുക മലിനീകരണത്തിനും, പ്രൈവറ്റ് വാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെ എണ്ണം കുറയ്ക്കുന്നതിനും, കൂടുതൽ ആളുകളെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കുന്നതിനും പുതിയ ആപ്പ് പ്രയോജനകരമാണെന്ന് മന്ത്രി പറഞ്ഞു.
സ്ലീപ് ഫ്രണ്ട്ലി അലർട്ട്, പാർക്കിംഗ് റിസർവേഷൻസ് ഫോർ പ്രൈവറ്റ് വെഹിക്കിൾസ്,സീറ്റ് ഹോൾഡിങ് സ്റ്റൈൽ ബുക്കിംഗ്, ഇ — ടിക്കറ്റിംഗ്, ബസ് യാത്രക്കിടയിൽ നഷ്ടപ്പെടുന്ന സാധനങ്ങൾ പെട്ടെന്ന് തിരിച്ചുകിട്ടിയതിനു വേണ്ടിയുള്ള ലോസ്റ്റ് & ഫൗണ്ട് ഫെസിലിറ്റി, ലൈവ് ട്രാക്കിംഗ് ഫെസിലിറ്റി, പാസഞ്ചർ ഫീഡ്ബാക്ക് ഫെസിലിറ്റി തുടങ്ങി നിരവധി ഗുണങ്ങളാണ് “KSRTC Ai Connect ” എന്ന പുതിയ ആപ്പിലൂടെ വിദ്യാർത്ഥികൾ തയ്യാറാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.