21 December 2025, Sunday

Related news

December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025

കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്ക്

Janayugom Webdesk
കലവൂർ
April 11, 2025 8:46 pm

ദേശീയപാതയിൽ വളവനാടിനും കളിത്തട്ടിനും മധ്യേ ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു, 2 ഡ്രൈവർമാർക്കും 3 യാത്രക്കാർക്കും പരിക്കേറ്റു. ലോറി ഡ്രൈവർ എറണാകുളം ഇടപ്പള്ളി വലിയവീട്ടിൽ അബ്ദുൽ ജബാറിന് തലയ്ക്ക് സാരമായ പരിക്കുണ്ട്. കെഎസ്ആർടിസി ഡ്രൈവർക്കും ലോറിയിലെ ക്ലീനർക്കും കാലുകൾക്ക് ഒടിവുണ്ട്. ബസിലെ യാത്രക്കാരായ വിഷ്ണു‌ നാഥ്, ഗൗരി എസ്. നായർ എന്നിവരും പരിക്കുകളോടെ ചികിത്സ തേടി. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കൊല്ലത്ത് നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയുമാണ് അപകടത്തിൽപ്പെട്ടത് കളിത്തട്ടിന് തെക്ക് റോഡ്‌പണിയുടെ ഭാഗമായി വടക്കു നിന്നു വരുന്ന വാഹനങ്ങൾ തിരിയേണ്ട ഭാഗത്തായിരുന്നു അപകടം.

വാഹനങ്ങൾ തിരിയേണ്ടത് സംബന്ധിച്ച ബോർഡ് രാത്രിയിൽ ബസ് ഡ്രൈവർ കാണാത്തതാവും അപകടത്തിന് കാരണമെന്നാണ് സൂചന. ബസിൻ്റെ ഡ്രൈവറുടെ വശത്തോട് ചേർന്നാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ബസിൽ ഇരുപത്തിയഞ്ചോളം യാത്രക്കാരാണുണ്ടായിരുന്നത്. ആലപ്പുഴയിൽ നിന്നു അഗ്നിശമന രക്ഷാ സേനായെത്തിയാണ് പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തെ തുടർന്ന് റോഡിൽ വീണ ഗ്ലാസ് ചില്ലുകളും മറ്റ് അവശിഷ്‌ടങ്ങളും സേന നീക്കം ചെയ്താണ് ഗതാഗതം പുനഃസ്‌ഥാപിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ കൃഷ്‌ണ ദാസ്, സി.കെ.സജേഷ്, കെ ബി ഹാഷിം, ടി.കെ.കണ്ണൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.