എംജി റോഡില്‍ ഈയാട്ടുമുക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം.
തൊടുപുഴയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. 30 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്ന് കണ്ടക്ടർ പറഞ്ഞു. യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്‍റെ പിൻഭാഗം പൂർണമായും കത്തിനശിച്ചു. ഓട്ടത്തിനിടെ ഫയർ അലാം ലഭിച്ചതിനാല്‍ ഡ്രൈവർ റോഡ് വശത്തേക്ക് വാഹനം ഒതുക്കാൻ ശ്രമിച്ചു.
ഇതിനിടെ ബസിന്‍റെ പിൻഭാഗത്ത് തീപടർന്നു. തീപിടിച്ചതോടെ പിന്നിലെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വലിയ രീതിയില്‍ തീ പടരുന്നതിന് മുൻപ് യാത്രക്കാർ പുറത്തിറങ്ങിയത് ദുരന്തം ഒഴിവാക്കി. ഗാന്ധിനഗർ, ക്ലബ് റോഡ് എന്നിവടങ്ങളില്‍ നിന്നുള്ള രണ്ട് ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.