23 December 2025, Tuesday

Related news

December 16, 2025
December 15, 2025
December 11, 2025
December 6, 2025
December 2, 2025
November 28, 2025
November 28, 2025
November 24, 2025
November 11, 2025
November 7, 2025

കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ സിനിമാ ഷൂട്ടിങ്ങിന്; നടപടി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍

Janayugom Webdesk
തിരുവനന്തപുരം
September 17, 2024 10:15 pm

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ സിനിമാ ചിത്രീകരണത്തിനായി ദിവസവാടകയ്ക്ക് നല്‍കാനൊരുങ്ങുന്നു. കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങളാണ് നല്‍കുക.

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക്, വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും. ഈഞ്ചയ്ക്കൽ, പാറശാല, റീജിയണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജിയണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിങ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്. സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിങ് ആവശ്യക്കാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. വിവരങ്ങൾക്ക് : 0471 2471011 (എക്സ്റ്റൻഷൻ 232), +91 94959 03813, +91 9995707131. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.