5 November 2024, Tuesday
KSFE Galaxy Chits Banner 2

കെടിയു: സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ റദ്ദാക്കി ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
February 27, 2023 11:31 pm

സാങ്കേതിക സർവകലാശാലയിലെ ഭരണ നടപടികൾ സുതാര്യമാക്കാൻ സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുത്ത തീരുമാനങ്ങൾ ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കി. സർവകലാശാല നടത്തിപ്പിൽ സഹായിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണമെന്ന സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പാലിക്കപ്പെടുക, നിയമ വിരുദ്ധമായി ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി തടയുക തുടങ്ങി തീരുമാനങ്ങളാണ് റദ്ദാക്കിയത്. 

ചാൻസലർ സർവകലാശാലയോട് വിശദീകരണം ചോദിക്കുകയോ സർക്കാരുമായി കൂടിയാലോചിക്കുകയോ ചെയ്യണമെന്ന ചട്ടം ലംഘിച്ചാണ് നടപടി. ഇടക്കാല വിസി ഡോ. സിസ തോമസ് ഒരു മാസത്തിലധികമായി പിടിച്ചുവച്ചിരുന്ന റിപ്പോർട്ടുകളിലാണ് ഗവർണര്‍ നടപടിയെടുത്തത്. വിസിയുടെ അധ്യക്ഷതയിൽ സിൻഡിക്കേറ്റ് ജനുവരി ഒന്നിനും ബോർഡ് ഓഫ് ​ഗവർണേഴ്സ് 17നും എടുത്ത തീരുമാനങ്ങളാണിവ. 

Eng­lish Summary;KTU: Gov­er­nor can­cels syn­di­cate decisions
You may also like this video 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.