എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ഇടക്കാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് തുടരില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍. വിസി നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഉത്തരവില്‍ വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചത്. വിസി നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടില്ലെന്നും നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഹൈക്കോടതി ഉത്തരവിനെതിരെ മറ്റൊരു അപ്പീല്‍ നല്‍കാന്‍ തയ്യാറായേക്കില്ലെന്ന സൂചനയും ഗവര്‍ണര്‍ നല്‍കി.
സിസ തോമസിന്റെത് ഗവർണർ നടത്തിയ താൽക്കാലിക നിയമനം മാത്രമാണെന്നും വിസി നിയമനത്തിന് ചട്ടപ്രകാരമുളള നടപടികളുമായി മുന്നോട്ട് പോകാമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. സർവകലാശാല വിസിയെ നിയമിക്കാനുളള അവകാശം സർക്കാരിനാണെന്നും ഇതിനു പുതിയ പാനൽ നിശ്ചയിച്ച് നൽകാമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. സിസ തോമസിനെ ഇടക്കാല വിസിയായി നിയമിച്ച ഗവർണറുടെ നടപടി ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
English Summary: KTU Vice-Chancellor: Governor has hinted that Sisa Thomas will not continue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.