
കുടുംബശ്രീ ഗോത്രകലകളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന ജനഗൽസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാഘോഷവും കാസർകോട് ജില്ലയിലെ കുറ്റിക്കോലിൽ ആരംഭിച്ചു. മന്ത്രി എം ബി രാജേഷ് ഓൺലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പട്ടികവർഗ അനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാരുടെ മേഖലാതല സംഗമത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
തദ്ദേശീയ ജനതയുടെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യവും ഗോത്രകലകളും സംരക്ഷിച്ച് വരുമാനം നൽകുന്ന സംരംഭങ്ങളാക്കി മാറ്റുന്ന ക്യാമ്പയിനാണ് ജനഗൽസ. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫിസര്‍ ഡോ. ബി ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ രതീഷ് കുമാർ സ്വാഗതവും അസി. കോർഡിനേറ്റർ കിഷോർ കുമാർ എം. നന്ദിയും പറഞ്ഞു.
തുടർന്ന് മംഗലംകളി, ഗോത്ര കവിതകളുടെ അവതരണം, നൂതന പ്രവർത്തനങ്ങളുടെ അവതരണം, ഓപ്പൺ ഫോറം എന്നിവയും നടന്നു. ഇന്ന് രാവിലെ 9.30ന് ജനഗൽസയിൽ തദ്ദേശീയ കലാരൂപങ്ങളുടെ അവതരണം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ കൊറഗ സ്പെഷ്യൽ പ്രൊജക്ടിന്റെ കീഴിൽ പ്രസിദ്ധീകരിക്കുന്ന ലിറ്റിൽ പബ്ലിക്കേഷൻസിന്റെ ലോഗോ പ്രകാശനവും നടക്കും. വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം കുടുംബശ്രീ പ്രവർത്തകരുടെ സംഗമം, തദ്ദേശീയ മേഖലയിലെ നൂതന കാൽവെയ്പുകൾ എന്ന വിഷയത്തിൽ അവതരണങ്ങൾ, സംവാദങ്ങൾ, ചർച്ചകൾ നടക്കും. സമാപന സമ്മേളത്തിൽ അമ്പത് ഊര് മൂപ്പൻമാരെ ആദരിക്കും. അയ്യായിരം പേർ അണിനിരക്കുന്ന ഘോഷയാത്രയും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.