സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിലൂടെ ലോകമാതൃകയായ കുടുംബശ്രീയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കടകംപളളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജെ ചിഞ്ചുറാണി, ഡോ. ആർ ബിന്ദു, വീണാ ജോർജ്ജ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളാകും.
ഉദ്ഘാടന ചടങ്ങിനു ശേഷം വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ‘നവകേരള സൃഷ്ടിയും കുടുംബശ്രീയും’, ലിംഗപദവി തുല്യതയും മുൻഗണനാ സമീപനങ്ങളും’, ‘പ്രാദേശിക സാമ്പത്തിക വികസനം- കുടുംബശ്രീയുടെ പങ്ക്’ എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. എംപിമാർ, എംഎൽഎമാർ, സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 1,070 സിഡിഎസ് ചെയർപേഴ്‌സൺമാർ, സാമൂഹ്യ‑രാഷ്ട്രീയ‑അക്കാദമിക് രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ആഹാരം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പങ്കാളിത്തം, വരുമാനം തുടങ്ങിയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതാണ് കുടുബശ്രീ. സംസ്ഥാനത്ത് നിലവിൽ മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 45.85 ലക്ഷം സ്‌ത്രീകൾ കുടുംബശ്രീയിൽ അംഗങ്ങളാണ്.
English summary; Kudumbasree Silver Jubilee inaugurated today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.