
കൃഷിയെ ജീവനായി കണ്ട ശ്രീനിവാസനാണ് കുമരകത്തിന്റെ ഓര്‍മ്മകളില്‍ നിറയെ. 2017 മാർച്ച് 9 കുമരകം ഉത്സവ ലഹരിയിൽ ആയിരുന്നു അന്ന്. കുമരകത്തിന്റെ തെക്കുഭാഗത്തുള്ള പൊങ്ങലക്കരി പ്രദേശത്തേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഒഴുകി എത്തി. കാരണം മറ്റൊന്നുമായിരുന്നില്ല, ടൂറിസം പദ്ധതികൾക്കായി സ്വകാര്യ കമ്പനി വിലയ്ക്കു വാങ്ങി 8 വർത്തോളം തരിശിട്ടിരുന്ന 404 ഏക്കർ വരുന്ന മെത്രാൻ കായൽ പാടശേഖരത്ത് സർക്കാർ നിർദ്ധേശ പ്രകാരം പൊതുജനങ്ങും, വിവിധ സംഘടനകളും ചേർന്ന് നെൽകൃഷി ഇറക്കിയതിന്റെ കൊയ്ത്തുൽഘാടനമായിരുന്നു അന്ന്. തരിശ് പാടങ്ങള്‍ മുഴുവന്‍ കൃഷിയോഗ്യമാക്കാന്‍ മുന്നിട്ടിറങ്ങിയ അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാറിനൊപ്പം കൃഷിയെ അഗാധമായി സ്നേഹിച്ചിരുന്ന മലയാളത്തിന്റെ പ്രീയ നടൻ ശ്രീനിവാസനായിരുന്നു ചടങ്ങിലെ മുഖ്യ അഥിതി. ഇരുവരെയും നേരില്‍ കാണുവാനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുവാനുമായിരുന്നു ജനക്കൂട്ടം എത്തിയത്. മന്ത്രിമാരായ വി എസ് സുനിൽകുമാർ , ഡോ തോമസ്സ് ഐസക് , കെ സുരേഷ് കുറുപ്പ് എംഎൽഎ , സി കെ ആശ എംഎല്‍എ അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ , സിപിഐ (എം) ജില്ലാ സെക്രട്ടറി വി എൻ വാസവൻ എന്നിവർക്കൊപ്പം മൊത്രാൻ കായൽ പാടത്ത് നെല്ല് കൊയ്ത ശ്രീനിവാസന്റെ ചിത്രം ഇന്നും കൊയ്ത്ത് ഉത്ഘാടനത്തിന് എത്തിയ നിരവധി ആളുകളുടെ മനസ്സിലെ മായാത്ത ഓർമ്മയായി നിലനിൽക്കും. കൊയ്ത്ത് ഉത്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തിൽ ജൈവകൃഷിയുടെ പ്രാധാന്യത്തേക്കുറിച്ചും എറണാകുളം കണ്ടനാട് ഭാഗത്ത് താൻ ചെയ്യുന്ന കൃഷികളേക്കുറിച്ചും ശ്രീനിവാസൻ നടത്തിയ പ്രസംഗം അന്ന് ഏറെ കയ്യടി നേടിയിരുന്നു. 2018 ൽ തുടങ്ങിയ നെൽകൃഷി ഇന്നും മെത്രാൻ കായലിൽ വിജയകരമായി ഇപ്പോഴും തുടരുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.