16 December 2025, Tuesday

Related news

July 30, 2025
June 10, 2025
June 8, 2025
April 17, 2025
March 18, 2025
February 23, 2025
February 20, 2025
February 18, 2025
February 11, 2025
February 11, 2025

കുംഭമേള ദുരന്തം; നഷ്ടപരിഹാരം വൈകുന്നതിൽ യു പി സർക്കാറിനെ വിമർശിച്ച് അലഹബാദ് ഹൈക്കോടതി

Janayugom Webdesk
അലഹബാദ്
June 8, 2025 5:44 pm

പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും മരിച്ച ഒരു സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ വന്ന വീഴ്ചയിൽ ഉത്തർപ്രദേശ് സർക്കാരിനെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. നഷ്ടപരിഹാരം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, അത് സമയബന്ധിതമായും മാന്യമായും നൽകിയെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ദുരന്തത്തിൽ ഇരയായവരുടെ കൂട്ടത്തിലുള്ള ഉദയ് പ്രതാപ് സിങ് സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സംഭവം നടന്ന് നാല് മാസമായിട്ടും ഹര്‍ജിക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പരമാവധി മാന്യതയോടെ നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.