
കുംഭമേളയിലെ വൈറൽ വീഡിയോയിലൂടെ ശ്രദ്ധേയയായ ഇൻഡോർ സ്വദേശിനി മൊണാലിസ ഭോസ്‍ലെ തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. കാമുകൻ ഫർമാനൊപ്പമാണ് താരം സ്റ്റേഷനിലെത്തിയത്. സ്വന്തം അച്ഛനിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും തനിക്ക് സംരക്ഷണം വേണമെന്നും മൊണാലിസ പൊലീസിനോട് ആവശ്യപ്പെട്ടു.
പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം കേരളത്തിലെത്തിയത്. എറണാകുളത്ത് വെച്ച് അച്ഛനുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് അവിടെനിന്നും കാമുകനൊപ്പം ട്രെയിൻ മാർഗം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. തനിക്ക് ഫർമാനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് താരം പോലീസിനോട് വ്യക്തമാക്കി. എന്നാൽ അച്ഛനെതിരെ ഔദ്യോഗികമായി പരാതി നൽകാൻ മൊണാലിസ തയ്യാറായിട്ടില്ല.
പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിൽക്കുന്ന വീഡിയോ വൈറലായതോടെയാണ് മൊണാലിസ ലോകശ്രദ്ധ നേടിയത്. താരത്തെ കാണാൻ വൻ ജനക്കൂട്ടം എത്തിയതോടെ കുംഭമേളയിലെ കച്ചവടം നിർത്തേണ്ടി വരികയും അച്ഛൻ മൊണാലിസയെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായതോടെ താരത്തെ തേടി സിനിമാ അവസരങ്ങളുമെത്തി. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രമുഖ നടൻ രാജ്കുമാർ റാവുവിന്റെ സഹോദരൻ അമിത് റാവുവാണ് ചിത്രത്തിലെ നായകൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.