9 May 2024, Thursday

Related news

April 27, 2024
February 12, 2024
January 18, 2024
January 15, 2024
January 11, 2024
December 31, 2023
December 26, 2023
December 26, 2023
November 3, 2023
October 28, 2023

ബോസിന് മുന്നില്‍ മേളാഘോഷവും ഡാന്‍സും; ജീവനക്കാരന്റെ രാജി വൈറലായി

Janayugom Webdesk
പുനെ
April 27, 2024 12:21 pm

പുനെയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ജോലി രാജിവച്ച യുവാവിന്റെ വാര്‍ത്തയാണ് വൈറലായത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു അനികേത് എന്ന് യുവാവിന്റെ രാജി. ജോലി സ്ഥലത്തെ ചൂഷണം കാരണമാണ് യുവാവിന്റെ രാജിയെന്ന് പറയുന്നു. കമ്പനി മാനേജര്‍ നോക്കി നില്‍ക്കെ ഡോല്‍ മേളത്തില്‍ ഡാന്‍സ് കളിച്ചാണ് യുവാവിന്റെ പടിയിറക്കം. വ്യത്യസ്തമായ ഫെയര്‍ വെല്‍ ആഘോഷം ഇന്‍ഫ്യൂവന്‍സറായ വ്ലോഗര്‍ അനീഷ് ഭഗത്താണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്നും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ ചൂഷണം നേരിടുന്നത് സര്‍വസാധാരണമാണെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ബഹുമാനം നല്‍ക്കണമെന്നും യുവാവിന്റെ സുഹൃത്ത് കൂടിയായ വ്ലോഗര്‍ പറയുന്നു. 

മൂന്ന് വര്‍ഷമായി സ്ഥാപനത്തില്‍ ചൂഷണം നേരിടുകയാണെന്നും വേണ്ട ബഹുമാനമോ പരിഗണനയോ നല്‍കിയിട്ടില്ലെന്നും, വെറും നിലക്കടല പോലെയാണ് തന്റെ വളര്‍ച്ചയെന്നും യുവാവ് പറയുന്നു. ഇടത്തരം കുടുബത്തില്‍ നിന്ന് വന്നതിനാലാണ് താന്‍ ഈ ജോലിയില്‍ കുടുങ്ങിക്കിടന്നുപോയതെന്നും അനികേത് വീഡിയോയില്‍ പറയുന്നുണ്ട്.

സ്ഥാപനത്തില്‍ നിന്നുള്ള അനികേതിന്റെ പടിയിറക്കം എന്നും ഓര്‍മയില്‍ നിലനിര്‍ത്താനാണ് ഭഗതും കൂട്ടുകാരും അനികേതിന് ഓഫീസിന് പുറത്ത് ഇത്തരത്തില്‍ സര്‍പ്രൈസ് പാര്‍ട്ടി നല്‍കിയത്. രാജിവെച്ച ജീവനക്കാനെ സ്വീകരിക്കാനെത്തിയ സുഹൃത്തുകളെ കണ്ട മാനേജര്‍ നീരസം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. മാനേജറോട് സോറി പറഞ്ഞ് കൈകൊടുത്തിറങ്ങിയ യുവാവ് ഡാന്‍സ് കളിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്. അനികേത് ഇനി ഫിറ്റ്നസ് ട്രെയ്നറാകുമെന്ന് വ്ലോഗിലൂടെ സുഹൃത്ത് അറിയിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: No tox­ic work; Cel­e­brat­ing and danc­ing in front of the boss, The employ­ee’s res­ig­na­tion went viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.