
പ്രവാസലോകം ക്രിസ്മസ്-പുതുവത്സര അവധി ആഘോഷങ്ങളുടെ നിറവിൽ. കുവൈറ്റിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ വ്യാപാര സ്ഥാപനങ്ങളെല്ലാം ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. വർഷാവസാനമായതിനാൽ പ്രമുഖ ഓട്ടോമൊബൈൽ ഡീലർമാർ വൻ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്. പുതിയ മോഡലുകൾക്ക് ആകർഷകമായ ക്യാഷ് ബാക്ക് ഡിസ്കൗണ്ടുകൾ, അഞ്ച് വർഷം വരെയുള്ള സൗജന്യ സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ്,0% പലിശ നിരക്ക് കുറഞ്ഞ പ്രതിമാസ തവണകൾ എന്നിങ്ങനെ നീളുന്നു ഓഫറുകൾ.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വസ്ത്രങ്ങൾക്കും 50% മുതൽ 70% വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. റെസ്റ്റോറെന്റുകളിലെല്ലാം തന്നെ ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യൽ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്.ശൈത്യകാലാവസ്ഥ കൂടി എത്തിയതോടെ പാർക്കുകളും ബീച്ചുകളും ഷോപ്പിംഗ് മാളുകളും ഒരുപോലെ സജീവമാണ്. ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനിയുടെ കീഴിലുള്ള കേന്ദ്രങ്ങളിലാണ് പ്രധാനമായും തിരക്ക് അനുഭവപ്പെടുന്നത്. പ്രതിദിനം പതിനായിരത്തോളം സന്ദർശകരെ പ്രതീക്ഷിക്കുന്ന സൗത്ത് സബാഹിയയിലെ ലൂണ പാർക്ക് അൻപതിൽ പരം റൈഡുകളും പത്തിലധികം സ്കിൽ ഗെയിംസുമായി കുട്ടികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നു. കുടുംബങ്ങൾക്കായി വാട്ടർ ആക്ടിവിറ്റികളും കടൽത്തീരത്തെ കഫേകളും സൈക്ലിംഗ് ട്രാക്കുകളും എല്ലാമായി വിനോദസഞ്ചാര മേഖലയും ഉണർന്നുകഴിഞ്ഞു. വരും ദിവസങ്ങളിൽ പുതുവത്സര ആഘോഷങ്ങൾ കൂടി എത്തുന്നതോടെ തിരക്ക് ഇനിയും വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.