23 January 2026, Friday

Related news

January 22, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026

വാടകവിവരം പുതുക്കല്‍ നിര്‍ബന്ധം: പുതിയ നിര്‍ദേശവുമായി കുവൈത്ത് പിഎസിഐ

Janayugom Webdesk
കുവൈറ്റ് സിറ്റി
October 14, 2025 10:46 am

പ്രവാസികളുടെയും, സ്വദേശികളുടെയും താമസവിവരങ്ങള്‍ പുതുക്കാനുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശം പ്രഖ്യാപിച്ച കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ സവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) .രേഖകളുടെ കൃത്യത ഉറപ്പാക്കുകയും നിയമാനുസൃതമായ താമസവിവരങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. 

റിയല്‍ എസ്റ്റേറ്റ് . റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കുക, ഭരണനടപടികൾ ലളിതമാക്കുക, എല്ലാ താമസക്കാരും ശരിയായ രേഖകളിൽ രജിസ്റ്റർ ചെയ്തുവെന്ന് ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. താമസ വിലാസം, സ്വത്തുടമസ്ഥത, ലോൺ വഴിയുള്ള വീടുകൾ തുടങ്ങിയ വിവരങ്ങളും പുതുക്കേണ്ടതാണ്‌.പുതിയ ചട്ടപ്രകാരം, താമസസ്ഥലം മാറ്റുന്നവർ പുതിയ പാട്ടക്കരാർ, പാസ്‌പോർട്ട് പകർപ്പ് തുടങ്ങി ആവശ്യമായ രേഖകൾ സമർപ്പിക്കണം. വാടകകരാറും വൈദ്യുതി മീറ്ററും ഒരേ പേരിലാണെങ്കിൽ സമീപകാല വൈദ്യുതി ബില്ലിന്റെയും തിരിച്ചറിയൽ രേഖയുടെയും പകർപ്പും ആവശ്യമാണ്.

ലോൺ വഴിയുള്ള വീടുകളുടെ വിവരങ്ങൾ പുതുക്കാൻ ബന്ധപ്പെട്ട ബാങ്കിന്റെ അനുമതിപത്രവും സ്വത്തവകാശ രേഖയും ആവശ്യമാണ്. സമർപ്പിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിക്കുന്ന ഒപ്പിട്ട പ്രസ്‌താവനയും ഉൾപ്പെടുത്തണം. വിവരങ്ങൾ കൃത്യമായി പുതുക്കുന്നത് താമസക്കാർക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുമെന്ന് പിഎസിഐ വ്യക്തമാക്കി. വ്യാജവിവരങ്ങൾ നൽകുന്നത് നിയമപ്രശ്നങ്ങൾക്കും സേവനതടസ്സങ്ങൾക്കും കാരണമാകുമെന്നും മുന്നറിയിപ്പ്‌ നൽകി. അപേക്ഷകർ എല്ലാ രേഖകളുടെയും ഒറിജിനലുകൾ സഹിതം സമീപത്തെ സിവിൽ ഇൻഫർമേഷൻ ഓഫീസുകളിൽ നേരിട്ട് ഹാജരാകണമെന്നും അധികൃതർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.