23 January 2026, Friday

Related news

January 22, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026

ആരോഗ്യമേഖലയിൽ സമഗ്ര പരിഷ്‌കരണവുമായി കുവൈറ്റ്; സുപ്രധാന തീരുമാനങ്ങളിൽ ഒപ്പുവെച്ചു

Janayugom Webdesk
കുവൈറ്റ് സിറ്റി
January 1, 2026 4:49 pm

രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനുമായി സമഗ്ര പരിഷ്‌ക്കരണവുമായി കുവൈറ്റ്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവദി ആണ് സർക്കാർ തീരുമാനങ്ങൾ പുറത്തുവിട്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. വിപണിയിൽ എത്തിയ മരുന്നുകളുടെ പാർശ്വഫലങ്ങളും സുരക്ഷയും നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും.
മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഹെർബൽ മരുന്നുകൾ എന്നിവയുടെ ഇറക്കുമതിയും വിതരണവും നിരീക്ഷിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

സ്വകാര്യ ഫാർമസികളുടെ നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനായി പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചു. മരുന്നുകളുടെ വില്പന നിരീക്ഷിക്കുന്നതിനായി കമ്പനികൾ അവരുടെ വിൽപ്പന വിവരങ്ങളും പരിശോധനാ രേഖകളും നിർബന്ധമായും സമർപ്പിക്കണം. വെറ്ററിനറി മരുന്നുകൾക്കും ഇത് ബാധകമാണ്. സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും പുതിയ ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ മാറ്റങ്ങൾ വരുത്തി. സ്വകാര്യ മേഖലയിലെ ചികിത്സാ സംവിധാനങ്ങളെ സർക്കാർ ആരോഗ്യ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനും തീരുമാനമായി. ആരോഗ്യ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനും ഈ പരിഷ്‌കാരങ്ങൾ വലിയ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.