30 December 2025, Tuesday

Related news

December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025

കെയുഡബ്ല്യുജെ 61-ാം സംസ്ഥാന സമ്മേളനം ഇന്നു മുതൽ

Janayugom Webdesk
പത്തനംതിട്ട
November 7, 2025 8:12 am

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) 61-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി പത്തനംതിട്ടയില്‍ നടക്കും. മാധ്യമ തൊഴിൽമേഖല നേരിടുന്ന പ്രതിസന്ധികൾ ഉൾപ്പെടെ സമ്മേളനം ചർച്ചചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ പറഞ്ഞു.

ഇന്ന് രാവിലെ പത്തിന് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഗമം നടത്തും. അഞ്ചിന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിലെ സി ഹരികുമാർ നഗറിൽ ട്രേഡ് യൂണിയന്‍ സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. നാളെ രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്‍റ് കെപി റെജി പതാക ഉയർത്തും.

പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഹാളിലെ ടിജെഎസ് ജോർജ് നഗറിൽ രാവിലെ പത്തിന് മന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. കെ പി റെജി അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.