23 January 2026, Friday

Related news

January 23, 2026
January 18, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026

തൊഴിലാളി-കര്‍ഷക പ്രക്ഷോഭം; പ്രതിഷേധ ലക്ഷങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2024 10:55 pm

രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷകരും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളും സംയുക്ത കിസാന്‍ മോര്‍ച്ചയും രാജ്യവ്യാപക പ്രക്ഷോഭം നടത്തി. രാജ്യത്തെ 500ലധികം ജില്ലകളില്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് മാര്‍ച്ച്, റോഡ് ഉപരോധം, പണിമുടക്കുകള്‍ തുടങ്ങിയവ നടന്നു. പ്രക്ഷോഭത്തിനിടെ ചിലയിടങ്ങളില്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായി. 

ബിഹാറിലെ ഭഗല്‍പൂരിലും ആന്ധ്രാപ്രദേശിലെ അനന്തപൂരിലും പ്രക്ഷോഭകരെ പൊലീസ് മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പത്ത് ലക്ഷത്തോളം വരുന്ന തൊഴിലാളികളും കര്‍ഷകരും പ്രക്ഷോഭത്തില്‍ അണിനിരന്നു. നഗര- ഗ്രാമഭേദമില്ലതെയാണ് സമരപരിപാടികള്‍ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍-അധ്യാപകര്‍ തുടങ്ങിയ നാനതുറകളില്‍പ്പെട്ടവര്‍ സമരത്തിന്റെ ഭാഗമായി. കര്‍ഷകരുടെയും തൊഴിലാളികളുടെയും ദുരിതജീവിതം അവസാനിപ്പിക്കാന്‍ രാഷ്ട്രപതി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കാട്ടി നിവേദനം സമര്‍പ്പിച്ചതായി നേതാക്കള്‍ പറഞ്ഞു. 

എല്ലാവര്‍ക്കും കുറഞ്ഞത് 200 ദിവസ ജോലി, 26,000 രൂപ കുറഞ്ഞ വേതനം, മോഡി സര്‍ക്കാരിന്റെ കിരാത തൊഴില്‍ വിരുദ്ധ നിയമം പിന്‍വലിക്കുക, എല്ലാ കാര്‍ഷിക വിളകള്‍ക്കും താങ്ങുവില പ്രഖ്യാപിക്കുക, കാര്‍ഷിക വായ്പ എഴുതിത്തള്ളുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭം. സംയുക്ത കിസാന്‍ മോര്‍ച്ചയും കേന്ദ്ര തൊഴിലാളി സംഘടനകളും മോഡി സര്‍ക്കാരിന്റെ വികല നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ 500 ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തിയത്. 

തിരുവനന്തപുരം രാജ്ഭവന്‍ മാര്‍ച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ, കിസാൻസഭ സംസ്ഥാന പ്രസിഡന്റ്‌ ജെ വേണുഗോപാലൻ നായർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊല്ലത്ത് എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ടി ജെ ആഞ്ചലോസും പാലക്കാട്‌ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണിയും വയനാട് ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലും ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.