
മലപ്പുറം കോട്ടക്കല്‍ കുര്‍ബാനിയില്‍ കിണറിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. 50 അടി താഴ്ചയുളള കിണറ്റില്‍ നിന്ന് മണ്ണ് എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. എടരിക്കോട് പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബര്‍, അഹദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതര പരിക്കുകളോടെ അഹദിനെ രക്ഷപ്പെടുത്തിയെങ്കിലും മണ്ണിനടിയില്‍പ്പെട്ട അലി അക്ബറിനെ രക്ഷപ്പെടുത്താനായില്ല.
കിണറ്റിലകപ്പെട്ട അലി അക്ബറിനെ മണ്ണിടിയാനുള്ള സാധ്യത കാരണം പുറത്തെത്തിക്കാന്‍ വൈകി. മലപ്പുറം, തിരൂര്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും കോട്ടക്കല്‍ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് ഇയാളെ രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷപ്പെട്ട അഹദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary;The well fell down; The worker was trapped underground and died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.