25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 4, 2024
October 9, 2024
October 9, 2024
September 26, 2024
August 22, 2024
August 19, 2024
May 29, 2024
November 22, 2023
November 1, 2023
October 11, 2023

വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി

Janayugom Webdesk
മെല്‍ബണ്‍
November 10, 2021 9:16 pm

കോവിഡ് വാക്സിനെടുത്ത് ഒരു ദശലക്ഷം ഡോളര്‍ സമ്മാനം നേടി യുവതി. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരയായ ജോആൻ സൂവിനാണ് മുപ്പത് ലക്ഷം പേരില്‍ നിന്നും ഭാഗ്യം തേടിയെത്തിയത്. എകദേശം അഞ്ച് കോടി രൂപയോളം വരുന്ന സമ്മാനത്തുക കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് സൂ. ഓസ്ട്രേലിയയിലെ വാക്സിനേഷൻ പ്രക്രിയയെ ദ്രൂതഗതിയിലാക്കാനായി മനുഷ്യസ്നേഹികളുടെയും വിവിധ കമ്പനികളുടെയും കൂട്ടായ്മയായ മില്ല്യണ്‍ ഡോളര്‍ വാക്സ് ആലയൻസാണ് കോവിഡ് വാക്സനെടുക്കുന്നവര്‍ക്കായി ലോട്ടറി അവതരിപ്പിച്ചത്.

സമ്മാനം കിട്ടുന്ന തുക ഉപയോഗിച്ച് തന്റെ കുടുംബാംഗങ്ങളെ ചൈനയ്ക്ക് പുറത്ത് വിമാനത്തില്‍ യാത്ര നടത്താനും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിക്കാനും ആഗ്രഹമുണ്ടെന്നും സൂ പറഞ്ഞു. കുടുബാംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ വാങ്ങി നല്‍കാനും സ്ഥിരനിക്ഷേപങ്ങള്‍ തുടങ്ങാനുമായി സമ്മാനത്തുക ഉപയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry : lady got 5 crore lot­tery for tak­ing covid vaccine

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.